play-sharp-fill
ബസ് കണ്ടക്ടർക്ക് കളഞ്ഞ് കിട്ടിയ മോതിരം കാരിത്താസ് ആശുപത്രി ജീവനക്കാരിയുടേത്: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ഭർത്താവ് നഷ്ടപ്പെട്ട യുവതി ഭർത്താവിൻ്റെ ഓർമയ്ക്കായി പൊന്നുപോലെ സൂക്ഷിച്ച മോതിരം തിരികെ കിട്ടിയ സന്തോഷത്തിൽ; മോതിരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും യുവതി കൈപ്പറ്റി; തേർഡ് ഐ ന്യൂസിനും കണ്ടക്ടർ രാജേഷിനും നന്ദി പറഞ്ഞ് യുവതി

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും കളഞ്ഞുകിട്ടിയ വിവാഹമോതിരം
കാരിത്താസ് ആശുപത്രി ജീവനക്കാരിയുടേത്.

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ഭർത്താവ് നഷ്ടപ്പെട്ട യുവതി ഭർത്താവിൻ്റെ ഓർമക്കായി പൊന്നുപോലെ സൂക്ഷിച്ച മോതിരം തിരികെ കിട്ടിയ സന്തോഷത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് മോതിരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും യുവതി കൈപ്പറ്റി.

കോട്ടയം പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വിവാൻ ബസിലെ കണ്ടക്ടർ രാജേഷിനാണ് മോതിരം കളഞ്ഞുകിട്ടിയത്.
ഉടൻ തന്നെ രാജേഷ് കൺട്രോൾ പോലീസിൽ വിവരം അറിയിച്ചു.

തുടർന്ന് കൺട്രോൾ റൂം പോലീസ് മോതിരം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

മോതിരം കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും ഉടമസ്ഥർ ഈസ്റ്റ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും കാണിച്ച് തേർഡ് ഐ ന്യൂസ് ഇന്നലെ വൈകിട്ട് വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട യുവതിയുടെ സുഹൃത്ത് ഉടൻ തന്നെ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി സ്റ്റേഷനുമായി ബന്ധപ്പെടുന്നത്.

ബസ് സ്റ്റാൻ്റിൽ നിന്നും കളഞ്ഞുകിട്ടിയ മോതിരം ഉടമയെ ഏൽപ്പിക്കണമെന്ന ആഗ്രഹത്തോടെ പോലീസിൽ ഏൽപ്പിച്ച കണ്ടക്ടർ രാജേഷ് സമൂഹത്തിനാകെ മാതൃകയാണ്.