കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 60 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
സ്വന്തം ലേഖകൻ
മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു.
എരുമേലി മുക്കട പോസ്റ്റിൽ കിഴക്കേക്കര വീട്ടിൽ ജോയ് മകൻ അരുണിനാണ് ( കുഞ്ഞൻ)
ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി പി ജയകൃഷ്ണൻ ശിക്ഷ വിധിച്ചത്. പ്രതി പിഴ തുക അടയ്ക്കാത്ത പക്ഷം ഒന്നര വർഷം തടവ് കൂടുതൽ അനുഭവിക്കേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മണിമല പോലീസിന് കൈമാറുകയായിരുന്നു.
പിഴ തുക ഇരയ്ക്ക് നൽകണമെന്ന് കോടതി പ്രസ്താവിച്ചു.
മണിമല സിഐയായിരുന്നു നിലവിൽ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുമായ ഷാജു ജോസ് ആണ് കേസ് അന്വേഷിച്ചത്. കേസിൽ 27 സാക്ഷികളും 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് മനോജ് ഹാജരായി