Spread the love

കോട്ടയം : കാരണ ഭൂതനും മകൾക്കുമെതിരെ നടപടി വന്നപ്പോൾ തെരുവിൽ അഴിഞ്ഞാടിയത് പാർട്ടിയിലെ ചാവേർ ഗുണ്ടകൾ മാത്രമാണെന്ന് ബിജെപി കോട്ടയം  മേഖലാ പ്രസിഡന്റ് നേതാവ് എൻ.ഹരി. കേരളം നടുങ്ങിയ അഴിമതിക്കെതിരെ പരാതി നൽകിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ വസതിയിലേക്ക് പോലും ലക്ഷ്യബോധമില്ലാത്ത സഖാക്കൾ മാർച്ച് നടത്തി. ഉറഞ്ഞുതുള്ളി.

video
play-sharp-fill

അഭിപ്രായസ്വാതന്ത്ര്യം കുഴിച്ചുമൂടിയ പിണറായി റിപ്പബ്ലിക് ഇവിടെ ഇനി വിലപ്പോവില്ല എന്ന് മനസ്സിലാക്കണം. അഴിമതി പുറത്തു കൊണ്ടുവന്ന ആൾക്ക് നേരെയുള്ള ഈ വിരട്ടൽ നാടകം കോട്ടയത്ത് ചെലവാകില്ല. ഇത്തരത്തിലുള്ള ആക്രമണത്തിന് ഇനി മുതിർന്നാൽ ബിജെപിയുടെ ചെറുത്തുനിൽപ്പിന്റെ ചൂട് കുട്ടി സഖാക്കൾ അറിയും.

ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയുള്ള സമര കോലാഹലത്തിനാണ് പലയിടവും സാക്ഷ്യം വഹിച്ചത്. ഒരു ന്യൂനപക്ഷം മാത്രമാണ് തെരുവ് സമരത്തിനായി രംഗത്ത് വന്നത്. അന്വേഷണ ഏജൻസികളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ജനാധിപത്യ രാജ്യത്ത് പൗരബോധമുള്ള ആരും തയ്യാറാവില്ല. എന്നാൽ ചോരകൊണ്ട് കണക്ക് തീർത്ത പാരമ്പര്യമുള്ള പാർട്ടിയും മുൻമുഖ്യമന്ത്രിയുടെ ആശ്രിതവത്സരരും മാത്രമാണ് തെരുവിൽ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വെല്ലുവിളിച്ചുള്ള സ്വരാജിന്റെ പ്രസ്താവന കണ്ടപ്പോൾ സഹതാപം തോന്നി. അവസാനശ്വാസം വരെ പോരാടുന്ന സിപിഎമ്മിനെ ഇന്ത്യ കണ്ടു കഴിഞ്ഞു. പോരാട്ടം കഴിഞ്ഞപ്പോൾ ഭരണത്തിന്റെ അവസാന വിക്കറ്റും തെറിച്ചു. ഓടിയ വഴിയിൽ പുല്ലുപോലും കിളിർക്കുന്നില്ല. ത്രിപുരയ്ക്കും ബംഗാളിനും പിന്നാലെ കേരളവും വലിയ പരിവർത്തനത്തിന് തയ്യാറെടുക്കുകയാണ്.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് വീമ്പിളക്കിയ സഖാവ് പിണറായിക്ക് ഒപ്പം മൂന്ന് എംഎൽഎമാരാണ് നിയമസഭയിൽ ഉള്ളത്. വസ്തുതകളെ അവഗണിച്ച് പിണറായി ശൈലിയിലുള്ള ഭീഷണിപ്പെടുത്തൽ വേണ്ട സ്വരാജ് സഖാവേ. ഇഡിയും കേന്ദ്ര ഏജൻസികളും അഴിമതിക്കാരെ പൂട്ടാനുളള നീക്കം തുടരും. ദയവുചെയ്ത് ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.