video
play-sharp-fill

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചന കാണിച്ചു ; എങ്കിലും വിവാഹ സ്വപ്നങ്ങൾ അവസാനിക്കാതെ മൈഥിലി

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചന കാണിച്ചു ; എങ്കിലും വിവാഹ സ്വപ്നങ്ങൾ അവസാനിക്കാതെ മൈഥിലി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വിവാഹ വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ ചുവട് മാറിയിട്ടും വിവാഹമോഹങ്ങൾ അസ്തമിക്കാതെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മൈഥിലി. പ്രണയിച്ച് ചെറുപ്പക്കാരൻ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും മൈഥിലിയെ വിഷമത്തിൽ ആക്കിയിരുന്നു. എന്നിരുന്നാലും വിവാഹ അവസാനിച്ചിട്ടില്ലെന്നാണ് മൈഥിലി പറയുന്നത്.

വളരെ ചുരുക്കം കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ ചുവട് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് മൈഥിലി. പത്തനംതിട്ടയിലെ കോന്നിയിലാണ് ജനിച്ചതെങ്കിലും ജനിച്ചതും വളർന്നതും ദുബായിലാണ്.പ്ലസ്ടു കഴിഞ്ഞതോടെ ബാംഗ്ലൂരിലാണ് പഠിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെ പഠിച്ചവരിൽ പലരും വിവാഹിതരായതിനെ തുടർന്ന് മൈഥിലിക്കും വിവാഹലോചനകൾ മുറുകുന്നതിന്റെ ഇടയിലാണ് സിനിമയിലേക്ക് എത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത് പാലേരി മാണിക്യത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പലേരി മാണിക്യത്തിന് ശേഷം സോൾട്ട് ആൻഡ് പെപ്പർ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയമായി.
അതിനിടെ സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള പല വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു.എങ്കിലും താരം പ്രൊഫഷനിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.

ടി.വി ചന്ദ്രന്റെ ഉൾപ്പെടെ ഓഫ് ബീറ്റ് സിനിമകളിൽ അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടറുമായി. കുറച്ച് നാളുകളായി സിനിമാ രംഗത്ത് നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. എങ്കിലും ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഉടൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :