video
play-sharp-fill
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിനോദയാത്ര പോകുന്നതിന് പുതിയ നടപടിക്രമങ്ങള്‍;ഒരാഴ്ച മുൻപ് തന്നെ വാഹനത്തിന്റെ വിശദാംശങ്ങള് നൽകണം,പരിശോധന റിപ്പോർട്ട് ആ വിനോദയാത്രയ്ക്ക് മാത്രം ബാധകം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിനോദയാത്ര പോകുന്നതിന് പുതിയ നടപടിക്രമങ്ങള്‍;ഒരാഴ്ച മുൻപ് തന്നെ വാഹനത്തിന്റെ വിശദാംശങ്ങള് നൽകണം,പരിശോധന റിപ്പോർട്ട് ആ വിനോദയാത്രയ്ക്ക് മാത്രം ബാധകം.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുതുക്കിയ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്‍ ടി ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍ ടി ഒക്ക് നല്‍കണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍ ടി ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍ ടി ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു

നിശ്ചിത മാതൃകയിലുള്ള ഫോമില്‍ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോര്‍ട്ട് വാഹനത്തിന്റെ ഡ്രൈവര്‍ യാത്രയില്‍ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്. വാഹന പരിശോധനാ റിപ്പോര്‍ട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരില്‍ സ്ഥാപന മേധാവികള്‍ വാഹന ഉടമക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കരുതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേകം നിര്‍ദേശിച്ചു. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍.

Tags :