ഡ്രൈവിംഗ് പരിഷ്ക്കരണം : ഇന്ന് 117പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേർ മാത്രം ; ശക്തമായ സമരം തുടരുമെന്ന് സമരസമിതി

ഡ്രൈവിംഗ് പരിഷ്ക്കരണം : ഇന്ന് 117പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേർ മാത്രം ; ശക്തമായ സമരം തുടരുമെന്ന് സമരസമിതി

സ്വന്തം ലേഖകൻ   

തിരുവനന്തപുരം:ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരായ സമരത്തിനിടെ ഇന്ന് നടത്തിയ ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് മോട്ടോര്‍ വാഹന വകുപപ്. 117 പേർ ഇന്ന് ടെസ്റ്റ് നടത്തിയെന്നും 52 പേർ വിജയിച്ചുവെന്നും മോട്ടോർവാഹനവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ പ്രതിഷേധക്കാരെ മറികടന്നാണ് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്‍റെ മകള്‍ക്കടക്കം ടെസ്റ്റ് ഇന്ന് നടത്തിയത്.

സംയുക്ത സമരസമിതിയുടെ പ്രതിഷേധം കാരണം കഴിഞ്ഞ പത്തുദിവസമായി ടെസ്റ്റ് തടസ്സപ്പെട്ടിരിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് എങ്ങനെയും ടെസ്റ്റു നടത്തുമെന്ന വാശിയിലായിരുന്നു മോട്ടോർവാഹനവകുപ്പ്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.117 പേർ ടെസ്റ്റിനെത്തിയെന്നും 52 പേർ വിജയിച്ചുവെന്നുമാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, എവിടെയൊക്കെയാണ് ടെസ്റ്റുകള്‍ നടന്നതെന്ന കാര്യം വകുപ്പ് വ്യക്തമാക്കുന്നില്ല. ഇതിനിടെ സമരം കടുപ്പിക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. നാളെ മുതൽ സമരം ശക്തമാക്കുമെന്നാണ് സമരസമിതി പറയുന്നത്.