Spread the love

മലപ്പുറം: വാഹനത്തിലുള്ള യുവാക്കളുടെ അതിരുവിട്ട അഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടിയെടുത്തത്.

video
play-sharp-fill

ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിങ്ങിന് പരിശീലന ക്ലാസ്സിന് ഹാജരാവാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് മലപ്പുറം തിരൂർ പറവണ്ണയിലെ ഒരു വിവാഹാഘോഷത്തിനിടെയാണ് യുവാക്കളുടെ കൈവിട്ടകളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി ഇരുന്ന് അത്യന്തം അപകടകരമായ രീതിലായിരുന്നു അഭ്യാസപ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.