video
play-sharp-fill

നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ: പാർട്ടിക്ക് ഒരു നിലപാട്, എന്നും നവീന്റെ കുടുംബത്തിനൊപ്പം

നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ: പാർട്ടിക്ക് ഒരു നിലപാട്, എന്നും നവീന്റെ കുടുംബത്തിനൊപ്പം

Spread the love

 

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എഡിഎം നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ചു. ഇന്ന് രാവിലെ 11.30യോടെ വീട്ടിലെത്തിയത്. തുടർന്ന് നവീൻ ബാബുവിനെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.

 

നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദൻ ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കൾക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

 

പാർട്ടി എന്നും നവീന്റെ കുടുംബത്തിനോടൊപ്പം എന്ന ഗോവിന്ദൻ മാസ്റ്റർ കുടുംബത്തെ സന്ദർശിച്ച ശേഷം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി കുടുംബത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസിൽ കുറ്റാരോപിതയായ പി.പി.ദിവ്യയെ പോലീസ് ഇനിയും ചോദ്യം ചെയ്യാതിരിക്കുന്ന സാഹചര്യത്തിൽ കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ കേൾക്കാനും പാർട്ടി പിന്തുണ അറിയിക്കാനുമാണ് എം.വി.ഗോവിന്ദൻ്റെ സന്ദർശനം. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവരും വീട് സന്ദർശിച്ചു.