സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകള്‍; കുടല്‍ പൊട്ടിക്കീറിയ നിലയില്‍; മൂവാറ്റുപുഴയിലെ അഞ്ച് വയസ്സുകാരിയെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കി
സ്വന്തം ലേഖകന്‍
കോട്ടയം: ശരീരമാസകലം ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസം സ്വദേശിയായ അഞ്ച് വയസ്സുകാരിയെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കി.
27ാം തീയതിയാണ് അസം സ്വദേശികളും മൂവാറ്റുപുഴയില്‍ വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ മകളെയാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുടല്‍ പൊട്ടി, സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും ചോദ്യം ചെയ്‌തെങ്കിലും പരിക്കുകളുടെ കാരണം കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കിന്റെ ഉറവിടം കണ്ടെത്താന്‍ ഗൈനക്കോളജി, ഫോറന്‍സിക്, ജനറല്‍ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലെ മുതിര്‍ന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കുട്ടിയെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.