video
play-sharp-fill

രാവിലെ അപ്പത്തിനൊപ്പം കഴിക്കാൻ ഉഗ്രൻ സ്വാദില്‍ ഒരു മട്ടൻ സ്റ്റ്യൂ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം

രാവിലെ അപ്പത്തിനൊപ്പം കഴിക്കാൻ ഉഗ്രൻ സ്വാദില്‍ ഒരു മട്ടൻ സ്റ്റ്യൂ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം

Spread the love

കോട്ടയം: രാവിലെ അപ്പത്തിനൊപ്പം കഴിക്കാൻ ഉഗ്രൻ സ്വാദില്‍ ഒരു മട്ടൻ സ്റ്റ്യൂ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

മട്ടണ്‍ (ചെറുതായി മുറിച്ചത്) – 1 കിലോ
സവാള (നാലായി മുറിച്ചത്)- 2 കപ്പ്
ഉരുളക്കിഴങ്ങ് (നാലായി മുറിച്ചത്) – 2 കപ്പ്
ഇഞ്ചി – ചെറുത്
പച്ചമുളക് – 10 എണ്ണം
തേങ്ങ (പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുക്കുക)-1
മഞ്ഞള്‍പ്പൊടി- 1/4 ടീ സ്പൂണ്‍
കുരുമുളകുപൊടി- 1ടീ സ്പൂണ്‍
അരിപ്പൊടി – 2 ടീ സ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
വറ്റല്‍മുളക്- 3 എണ്ണം
കടുക്- 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മട്ടന്‍ സ്റ്റ്യൂ തയ്യാറാക്കാൻ ആദ്യം പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ചെടുക്കുക. ഇത് ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച്‌ വേവിച്ചെടുക്കണം. ഇതിലെ വെള്ളം കുറുകി വരുമ്പോള്‍ ഇറക്കി വച്ച്‌ രണ്ടാംപാല്‍ ഒഴിച്ചുകൊടുക്കാം. തവ അടുപ്പില്‍ വെച്ച്‌ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച്‌ വറ്റല്‍ മുളക് ചേര്‍ത്തു വഴറ്റിയെടുക്കണം. ഇതിലേക്ക് ഇറച്ചിയിട്ടതിന് ശേഷം കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടാം പാല്‍ വറ്റി വരുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക.