Spread the love

ചെന്നൈ: വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തമിഴ്‌നാട്ടില്‍ അധികാരത്തിലേറാനൊരുങ്ങുമ്പോള്‍, നിർണ്ണായക നീക്കവുമായി മുസ്ലിം ലീഗ്.

video
play-sharp-fill

ടിവികെ സർക്കാരിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുറത്തുനിന്ന് പിന്തുണ നല്‍കും. ലീഗിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ലഭിച്ചാലുടൻ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും പിന്നാലെ, ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിംലീഗും മുന്നണി വിടുകയാണ്. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് നിലവില്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസഭയുടെ ഭാഗമാകണോ അതോ സ്പീക്കർ പദവി പോലുള്ള മറ്റ് സ്ഥാനങ്ങള്‍ ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. 234 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെയ്ക്ക് നിലവില്‍ 108 സീറ്റുകളാണുള്ളത്.

ലീഗ് ഉള്‍പ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ 118 എന്ന മാന്ത്രിക സംഖ്യ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.