വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് അച്ഛനും അമ്മയും മകളും; സാമ്പത്തിക ബാധ്യതയെ തുടർന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയതായി സൂചന

തേർഡ് ഐ ബ്യൂറോ

വർക്കല: സാമ്പത്തിക ബാധ്യതയെ തുടർന്നു വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ജീവനൊടുക്കിയതായി സൂചന. പെട്രോൾ ഒഴിച്ചു തീകൊളുത്തിയാണ് കുടുംബത്തിലെ മൂന്നു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്കല വെട്ടൂർ സ്വദേശികളായ ശ്രീകുമാർ (60), ഭാര്യ മിനി (55) മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അമ്മയുടെയും മകളുടെയും മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞനിലയിലായിരുന്നു കിടപ്പുമുറിയിലെ തറയിൽ കണ്ടെത്തിയത് .

ആത്മഹത്യയാണെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം . മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു . സംഭവത്തെ തുടർന്ന് പോലീസും അഗ്‌നിശമനസേനയും രംഗത്തെത്തിയിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകുമാറിന്റെ മൃതദേഹം ഭാഗികമായും കത്തിക്കരിഞ്ഞ നിലയിൽ ബാത്ത്‌റൂമിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് കടബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 20 വർഷമായി ശ്രീകുമാർ ഡിഫൻസിലെ കരാർ ജോലി ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടർ ആണ്. ഇപ്പോൾ ശംഖുമുഖത്ത് എയർഫോഴ്‌സ് പണികൾ ഏറ്റെടുത്തു നടത്തി വരികയായിരുന്നു. മിനി ഗവേഷണ വിദ്യാർത്ഥിനിയാണ്.