തോക്കിന് മറുപടി കാലപുരി..! തീവ്രവാദികളോട് മയമില്ലാതെ ഇന്ത്യൻ സൈന്യം; ആറു മാസത്തിനിടെ ഇന്ത്യയുടെ വീരപുത്രൻമാർ കൊന്നു തള്ളിയത് 138 ഭീകരരെ; അതിർത്തി കാക്കാൻ നെഞ്ചുറപ്പോടെ ഇന്ത്യൻ സൈന്യം

തേർഡ് ഐ ഇന്റർനാഷണൽ

ജമ്മു: രാജ്യത്തിന്റെ അതിർത്തി തങ്ങളുടെ കൈകളിൽ ഭദ്രമാണ് എന്നു പ്രഖ്യാപിച്ച് അതിർത്തി കാക്കാൻ സുസജ്്ജമായി ഇന്ത്യൻ സൈന്യത്തിന്റെ പോരാളികൾ. ആറു മാസത്തിനിടെ ഇന്ത്യൻ സേന തകർത്തെറിഞ്ഞത് 138 ഭീകരവാദികളുടെ തലകളാണ്. ഇന്ത്യൻ സേനയെ ഭയന്ന് പാക്കിസ്ഥാനിൽ നിന്നും ഒരാൾ പോലും അതിർത്തി കടന്നെത്തെത്താത്ത കാലമുണ്ടാകുമെന്നാണ് ഇപ്പോഴുള്ള ഇന്ത്യൻ ആക്രമണം വ്യക്തമാക്കുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി ലോകസഭയ്ക്ക് നൽകിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭീകരവാദം ഏറ്റവും രൂക്ഷമായിരിക്കുന്നത് ജമ്മു കാശ്മീരിലാണെന്നും ഇന്ത്യൻ അതിർത്തിക്ക് അപ്പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണയും സഹായങ്ങളും മൂലമാണ് കഴിഞ്ഞ 30 വർഷങ്ങളായി ഭീകരവാദം വളർച്ച പ്രാപിച്ചതെന്നും അദ്ദേഹം തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തിനെതിരെ ‘പൂജ്യം സഹിഷ്ണുത’ എന്ന നയമാണ് ഇന്ത്യൻ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ഭീകരവാദികളെ അമർച്ച ചെയ്യുന്നതിനായി ഇന്ത്യൻ സുരക്ഷാ സേനകൾ ഏറ്റവും ഫലപ്രദമായ, നിരന്തരമുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമൂലം കഴിഞ്ഞ ഈ വർഷം മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 138 ഭീകരരെ ഇന്ത്യൻ സേനാ വിഭാഗങ്ങൾ വധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ജമ്മു കാശ്മീരിൽ ഉണ്ടായ വെടിനിർത്തൽ കരാർ ലംഘനങ്ങൾ, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ, ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലുകൾ എന്നിവയിലൂടെ 50 ഇന്ത്യൻ സൈനികർ വീരമൃത്യുവടഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഓഗസ്റ്റ് 2019 മുതൽ ജൂലായ് 2020 വരെ, ഇന്ത്യൻ അതിർത്തിക്കപ്പുറത്തുനിന്നും ഭീകരരുടെ 176 കടന്നുകയറ്റ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ 111 ശ്രമങ്ങളിൽ ഇന്ത്യൻ അതിർത്തി കടന്ന് ഭീകരർ രാജ്യത്തേക്ക് എത്തിയിരുന്നുവെന്നും ജി. കിഷൻ റെഡ്ഢിപറഞ്ഞു.