സോഷ്യൽ മീഡിയയിൽ കാലുകാണിക്കൽ തരംഗം..! നടി അനശ്വര രാജന് പിന്നാലെ നഗ്നമായ കാലുകൾ കാട്ടി താരങ്ങൾ രംഗത്ത്; നിക്കറിട്ടിരുന്നാൽ സദാചാരക്കുരുപൊട്ടുന്നത് കാണട്ടെയെന്നു താരങ്ങൾ

തേർഡ് ഐ സിനിമ

കൊച്ചി: മോഡേണായി വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി അനശ്വരരാജനു നേരെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നാലെ നടിയ്ക്കു പിൻതുണയുമായി കൂടുതൽ ആളുകൾ രംഗത്ത്. നടി അനശ്വര രാജൻ തന്റെ പതിനെട്ടാം പിറന്നാളിനു അൽപം മോഡേണായി വസ്ത്രം ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതാണ് വിവാദമായി മാറിയത്. ഇതിനു പിന്നാലെ നടിയ്‌ക്കെതിരെ സോഷ്യൽ മീഡിയ ആങ്ങളമാരുന്ന ശക്തമായ സൈബർ ആക്രമണമായിരുന്നു.

ആക്രമണം രൂക്ഷമായതിനു പിന്നാലെ ഇതിനെ വിമർശിച്ച് നടിയും രഗത്ത് എത്തി. ഞാൻ ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ ചെയ്യുന്നതിനെപ്പറ്റിചിന്തിച്ച് നിങ്ങൾ എന്തിനാണ് ആശ്ങ്കപ്പെടുന്നതെന്നു നിങ്ങൾ ചിന്തിക്കൂ എന്നായിരുന്നു മുട്ടിനു താഴെ നഗ്നമായ തന്റെ ചിത്രം പങ്കു വച്ച് അനശ്വര രാജൻ ഇതിനോടു പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ് നടിയ്ക്കു പിൻതുണ നൽകി റിമ കല്ലിംഗൽ, കനി കസൃതി, അഹാന കൃഷ്ണ എന്നീ നടിമാർ രംഗത്ത് എത്തിയത്. ഇവർ തങ്ങളെടു നഗ്നമായ കാലുകൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി എന്നീ സിനിമകളിലൂടെയാണ് അനശ്വര രാജൻ മലയാളികൾക്കു പ്രിയനടിയായി മാറിയത്. കഴിഞ്ഞ ദിവസം മുതലാണ് അനശ്വരയ്ക്കു നേരെ അതിരൂക്ഷമായ ആക്രണം ഉണ്ടായത്.