
കിടപ്പിലായ പിതാവിനെ കാണുന്നതിനെച്ചൊല്ലി തർക്കം; സഹോദരിയെ കുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി ; പിന്നാലെ പിതാവും മരിച്ചു
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ തൂങ്ങിമരിച്ചു. തിപ്പിലശ്ശേരി കോടതിപ്പടി മടപ്പാട്ടുപറമ്പില്‍ കുഞ്ഞുമോനാ(52)ണ് തൂങ്ങിമരിച്ചത്.
സഹോദരി ഹസീനയുടെ വീട്ടില്‍ രോഗബാധിതനായി കിടപ്പിലായ പിതാവ് അബൂബക്കറിനെ കാണാന്‍ കുഞ്ഞുമോന്‍ എത്തിയതിനെത്തുടര്‍ന്ന് സഹോദരി ഹസീനയുമായുണ്ടായ തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. കുഞ്ഞുമോന്‍ മാരകായുധംകൊണ്ട് സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. ഹസീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8.30-ന് പിതാവ് അബൂബക്കറും മരിച്ചു. പിതാവിനെ കാണുന്നതുമായി മുമ്പും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സെറീനയാണ് കുഞ്ഞുമോന്റെ ഭാര്യ. ഹന, ഹസ്ന, എമിന്‍ എന്നിവര്‍ മക്കളാണ്.