Wednesday, April 22, 2026

പോലീസ് ഉദ്യോഗസ്ഥന്‍ ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ വരശനാടില്‍ താമസിച്ചത് മാസങ്ങളോളം; ഒടുവിൽ സ്വത്തിനുവേണ്ടി ബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയത് വളരെ നാടകീയമായി; പ്രതി പിടിയിലായത് 28 വര്‍ഷത്തിന് ശേഷം

Spread the love

കുമളി: സ്വത്തിന് വേണ്ടി ബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി.

video
play-sharp-fill

തേനി ജില്ലയിലെ വരശനാടിനു സമീപം ധര്‍മരാജപുരം സ്വദേശിയായ മഹാദേവന്‍ (48) ആണ് അറസ്റ്റിലായത്. ഭാര്യയും മക്കളുമായി ഒളിവു ജീവിതം നയിച്ചിരുന്ന മഹാദേവനെ വളരെ തന്ത്രപരമായാണ് പോലിസ് കുടുക്കിയത്.

കുമളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.മാരിയപ്പന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ വരശനാടില്‍ മാസങ്ങളോളം താമസിച്ചാണ് മഹാദേവന്‍ തങ്ങിയിരുന്ന സ്ഥലം കണ്ടെത്തിയത്. കുമളിക്ക് സമീപം ചെങ്കര സ്വദേശി ഗണേശന്‍ (18) കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മഹാദേവന്‍. കേസില്‍ ഒളിവില്‍ പോയ മഹാദേവനെ വളരെ നാടകീയമായാണ് പൊലീസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുര്‍ഘടമായ വനമേഖലയില്‍ ഭാര്യയും രണ്ടു കുട്ടികളുമായാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ഗണേശന്റെ മൂത്ത സഹോദരനായ ലിംഗം, അടുത്ത ബന്ധുക്കളായ ധനരാജ്, ബാലചന്ദ്രര്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ നേരത്തേ പിടിയിലായിരുന്നെങ്കിലും നാലാം പ്രതിയായ മഹാദേവന്‍ സംഭവത്തിനു ശേഷം കടന്നുകളയുകയായിരുന്നു.

മഹാദേവനടക്കം പ്രതികളെല്ലാം അടുത്ത ബന്ധുക്കളാണ്.
ചെങ്കരയിലെ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണം. 1997 ജൂണ്‍ ഏഴിന് വൈകുന്നേരം ഏഴോടെ ചെങ്കര ഭാഗത്തായിരുന്നു കൊലപാതകം. പ്രതികളെല്ലാവരും ചേര്‍ന്ന് ഗണേശനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.

എസ്‌ഐമാരായ ജെഫി ജോര്‍ജ്, അനന്തു, സിപിഒമാരായ സി.പി.രതീഷ്, എം.മാരിയപ്പന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.