video
play-sharp-fill

വാക്കു തർക്കത്തിനിടെ ബാറില്‍വെച്ച് യുവാവിനെ കുത്തിക്കൊന്നു ; കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത് ; രണ്ട് പേർ പിടിയിൽ

വാക്കു തർക്കത്തിനിടെ ബാറില്‍വെച്ച് യുവാവിനെ കുത്തിക്കൊന്നു ; കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത് ; രണ്ട് പേർ പിടിയിൽ

Spread the love

എറണാകുളം :  അങ്കമാലിയിലെ ബാറില്‍ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി പിടിയിൽ.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിഖ് മനോഹരനാണ് കഴിഞ്ഞയാഴ്ച കുത്തേറ്റ് മരിച്ചത്

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് അങ്കമാലി പട്ടണത്തിലെ ഹില്‍സ് പാർക്ക് ബാറില്‍ വച്ചാണ് ആഷിക്ക് മനോഹരനും പ്രതികളും ഏറ്റുമുട്ടിയത്. വാക്കേറ്റം കയ്യാങ്കളിയിലെത്തി. കരുതികൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പികളും സോഡാ കുപ്പികളും ഉപയോഗിച്ച്‌ ആഷിക്കിനെ കുത്തി. ആശുപത്രിയെത്തിച്ചെങ്കിലും ആഷിക്ക് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആഷിക്. പ്രതികള്‍ക്ക് ഇയാളുമായി ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കേസില്‍ ആറു പേർ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബെറ്റിൻ, പ്രദീപ് എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ബെറ്റിനും പ്രദീപും. ഇവർ കൊല്ലത്ത് ഒളിവില്‍ കഴിയുകയായിരുന്നു.