video
play-sharp-fill

കൊലപാതകശ്രമക്കേസിൽ ജാമ്യം എടുത്തതിന് ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ; ഏറ്റുമാനൂർ പൊലീസാണ് പ്രതിയെ അ‌റസ്റ്റ് ചെയ്തത്

കൊലപാതകശ്രമക്കേസിൽ ജാമ്യം എടുത്തതിന് ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ; ഏറ്റുമാനൂർ പൊലീസാണ് പ്രതിയെ അ‌റസ്റ്റ് ചെയ്തത്

Spread the love

കോട്ടയം: ജാമ്യം എടുത്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.ഏറ്റുമാനൂർ വെട്ടിമുകൾ പള്ളിവാതുക്കൽ വീട്ടിൽ ബിജു ജോസഫ് മകൻ കഞ്ചി എന്ന് വിളിക്കുന്ന നിജുമോൻ ജോസഫിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ സ്റ്റേഷനിൽ കൊലപാതക ശ്രമ കേസിൽഇയാള്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിയെ പോലീസ് പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ ജോസഫ് ജോർജ്,സി.പി.ഓ മാരായ ബാലഗോപാൽ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group