video
play-sharp-fill

യുവാവിനെ ഹെൽമെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി, പ്രതികളെ സി.പി.എം സംരക്ഷിക്കുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം

യുവാവിനെ ഹെൽമെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി, പ്രതികളെ സി.പി.എം സംരക്ഷിക്കുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം

Spread the love

 

ആലപ്പുഴ: യുവ സംരംഭകനും ചേപ്പാട് സ്വദേശിയുമായ ശബരിയെ യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സി പി എം സുരക്ഷിക്കുകയാണെന്ന ആരോപണമായി കുടുംബം.

കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ പള്ളിപ്പാട് മുൻ മേഖലാ സെക്രട്ടറി സുല്‍ഫിത്തിന് സംരക്ഷണം ഒരുക്കുന്നുണ്ടെനാണ് കുടുംബത്തിന്റെ ആരോപണം. ഇതേ തുടർന്നാണ് കുടുംബം അധികൃതർക്ക് പരാതി നൽകിയത്.

2022 മാർച്ച് 17-നാണ് കേസിനാസ്പദമായ സംഭവം. ഡി വൈ എഫ് ഐന്റെയും സുഹൃത്തുക്കളുടെയും മർദ്ദനത്തെ തുടർന്നാണ് ശബരി കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായി രുന്ന ശബരിയെ ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു പ്രതികൾ ആക്രമിച്ചത്. ആക്രമത്തിൽ ഹൈൽ മറ്റ് ഉപയോഗിച്ച് ശബരിയുടെ തലയ്ക്ക അടിക്കുകയായി രുന്നു, തലയിൽ ഗുരുതരമായി പരുക്കേറ്റ ശബരി ചികിത്സയിൽ ആയിരിക്കെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കേസിലെ പ്രതിയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ. ഇപ്പോൾ ഇവരെല്ലാം ജ്യാമത്തിലാണ്.
ജ്യാമത്തിൽ ഇറങ്ങിയ പ്രതികൾക്കെല്ലാം ആവശ്യമായ സഹായം ചെയ്യുന്നത് സി പി എം പ്രദേശിക നേതാക്കൾ ആണെന്നും പ്രതികളെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഇവരാണ് ചെയ്യുന്നു എന്നാണ് കുടുംബം പരാതിയിൽ ബോധിപ്പിച്ചിട്ടുള്ളത്.