play-sharp-fill
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിനും ഗാർബിൻ മുഗരുസയും ഫൈനലിൽ

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിനും ഗാർബിൻ മുഗരുസയും ഫൈനലിൽ

 

സ്വന്തം ലേഖകൻ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിനും ഗാർബിൻ മുഗരുസയും ഫൈനലിൽ . സെമിയിൽ കെനിൻ ലോക ഒന്നാം നമ്പർ താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ തോൽപ്പിച്ചപ്പോൾ സിമോണ ഹാലപ്പിനെ വീഴ്ത്തിയാണ് സ്പാനിഷ് താരം മുഗുരുസ ഫൈനൽ ഉറപ്പിച്ചത്. ഫെബ്രുവരി 1ന് വനിതാ സിംഗിൾസ് ഫൈനൽ.

 

ആഷ്ലി ബാർട്ടിയെ കടുത്ത പോരാട്ടത്തിലാണ് സോഫിയ കെനിൻ മറികടന്നത്. സ്‌കോർ 7-6, 7-5. ആദ്യ സെറ്റ് ടൈബ്രേക്കറിൽ തീരുമാനിച്ചപ്പോൾ രണ്ടാം സെറ്റിലും കെനിന് വിജയം നേടാൻ വിയർപ്പൊഴുക്കേണ്ടിവന്നു. അഞ്ചാംവയസുമുതൽ സ്വപ്നം കണ്ടതാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുക എന്നതെന്ന് കെനിൻ പറഞ്ഞു. ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിലും പ്രീക്വാർട്ടർ കടക്കാൻ കെനിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിമോണ ഹാലെപ്പും മുഗുരുസയും തമ്മിലുള്ള മത്സരവും കടുത്തതായിരുന്നു. ടൈബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റും നീണ്ടുനിന്ന രണ്ടാം സെറ്റും മുഗുരുസയ്ക്കും കഠിനമായി. സ്‌കോർ 7-6, 7-5. ടൈബ്രേക്കറിൽ 10-8നായിരുന്നു മുഗുരുസയുടെ വിജയം. രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തുന്നിന് തൊട്ടുമുൻപ് ബ്രേക്ക് ചെയ്ത് സ്പാനിഷ് താരം ഫൈനൽ പോരാട്ടത്തിന് ഇടംനേടി.

 

മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബോപണ്ണയും യുക്രൈനിന്റെ നാദിയ കിച്ചെനോക്കും ക്വാർട്ടറിൽ പുറത്തായി. നിക്കോള മാറ്റിച്ച്, ബാർബറ സഖ്യം 6-0, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യൻ യുക്രൈൻ ജോഡിയെ പരാജയപ്പെടുത്തിയത്.