video
play-sharp-fill

തല്ലിയാൽ തല്ലുകൊള്ളുന്നതല്ല തിരിച്ചുതല്ലുന്നതും സെമി കേഡറിന്റെ ഭാഗമെന്ന് കെ. മുരളീധരന്‍; ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്നും എംപി

തല്ലിയാൽ തല്ലുകൊള്ളുന്നതല്ല തിരിച്ചുതല്ലുന്നതും സെമി കേഡറിന്റെ ഭാഗമെന്ന് കെ. മുരളീധരന്‍; ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്നും എംപി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കണ്ണൂരിൽ യുത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ രൂക്ഷ വിമർശവുമായി കെ. മുരളീധരൻ എംപി രംഗത്ത്. കോൺഗ്രസ് പ്രവർത്തകരുടെ ശരീരത്തിൽ തൊട്ടാൽ കളിമാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതെവിടെച്ചെന്ന് നിൽക്കുമെന്ന് പറയാൻ കഴിയില്ല. തല്ലിയാൽ തല്ലുകൊള്ളുന്നതല്ല സെമികേഡർ.തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിൽ സെമി കേഡറുണ്ട്.കൊലപാതകമല്ല സെമി കേഡർ. തല്ലിയാൽ കൊള്ളുന്നതുമല്ല.തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്.അത് വേണ്ടിവരും.കാരണം വളഞ്ഞിട്ട് തല്ലിയാൽ പിന്നെ എന്തുചെയ്യും.

പോലീസിൽനിന്നും നീതി കിട്ടില്ല.ഗാന്ധിജി പറഞ്ഞ ആശയത്തിൽനിന്ന് ഞങ്ങൾ മാറിയിട്ടില്ല.ഇടത്തേ കവിളത്ത് അടിച്ചാൽ വലത്തേ കവിൾ കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്.

അതിനുശേഷം അദ്ദേഹം പറഞ്ഞിട്ടില്ല.അതുകൊണ്ട് തല്ലുന്നവന് തിരിച്ച് രണ്ട് കൊടുക്കുകയേ നിവൃത്തിയുള്ളൂ.അത് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകും.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കെ-റെയിൽ വിശദീകരണ യോഗത്തിലേക്ക് കടന്നുകയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മർദ്ദനം ഏൽക്കേണ്ടിവന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് മർദ്ദനമേറ്റിരുന്നു.