
മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; ഏറ്റുമാനൂർ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ; പ്രതികളിലൊരാൾ മുൻപും പീഡനക്കേസിനും കൊലപാതകശ്രമക്കേസിലും പെട്ടയാൾ
സ്വന്തം ലേഖകൻ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം രണ്ട് പേർ അറസ്റ്റിൽ. മടുക്ക പനക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം 17 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് ബിജേഷ് പെൺകുട്ടിയുമായി പോവുകയും, ഷെബിന്റെ സംരക്ഷണയിൽ കഴിഞ്ഞു എന്നുമാണ് കേസ്. പീഡന കേസിൽ അറസ്റ്റിലായ ബിജേഷ് മുൻപ് പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ സഹായിച്ച ഷെബിൻ ഒരു കൊലപാകശ്രമ കേസിലെ പ്രതിയാണ്. സി.ഐ. എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ മനോജ്, എഎസ്ഐ മനോജ്, റോബിൻ ജോഷി, ജ്യോതിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0