video
play-sharp-fill

മുണ്ടക്കയം ടൗണിൽ ചായക്കടയിലെ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച കേസ് ; രണ്ടുപേർ മുണ്ടക്കയം പോലീസിന്റെ പിടിയിൽ

മുണ്ടക്കയം ടൗണിൽ ചായക്കടയിലെ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച കേസ് ; രണ്ടുപേർ മുണ്ടക്കയം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം :മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ. അനന്തു കൃഷ്ണൻ (23) അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

30/4/2025 രാത്രി 7.30 മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയുടമയായ യുവതിയുടെ സഹോദരനോടുള്ള മുൻവൈരാഗ്യം നിമിത്തം പ്രതികൾ 30 4 2025 തീയതി രാത്രി 7 45 മണിയോടെ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെത്തി യുവതിയെയും യുവതിയുടെ സഹോദരനെയും സോഡാ കുപ്പിയും മറ്റുമായി ആക്രമിക്കുകയായിരുന്നു.

സോഡാ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായ മുറിവും തോളെല്ലിന് പൊട്ടലും ഉണ്ടായ യുവതി ചികിത്സയിലാണ്. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് പ്രതികളെ കൃത്യ സ്ഥലത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group