play-sharp-fill
അയർക്കുന്നത്തെ തട്ടിപ്പുകാരി സൂര്യാ എസ് നായർ അറസ്റ്റിൽ; സൂര്യയുടെ കെണിയിൽപെട്ടത് ഒരു ഡസനിലേറെ പൊലീസുകാർ ;പാവങ്ങളെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സൂര്യയുടെ ഫ്ലാറ്റിലെ സന്ദർശകരിൽ ഏറെയും പൊലീസുകാർ; തട്ടിപ്പുകാരി കസ്റ്റഡിയിലായ ദിവസം പരാതിക്കാരിയുടെ വീട് സന്ദർശിച്ച വിവാദ എ എസ് ഐയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റി

അയർക്കുന്നത്തെ തട്ടിപ്പുകാരി സൂര്യാ എസ് നായർ അറസ്റ്റിൽ; സൂര്യയുടെ കെണിയിൽപെട്ടത് ഒരു ഡസനിലേറെ പൊലീസുകാർ ;പാവങ്ങളെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സൂര്യയുടെ ഫ്ലാറ്റിലെ സന്ദർശകരിൽ ഏറെയും പൊലീസുകാർ; തട്ടിപ്പുകാരി കസ്റ്റഡിയിലായ ദിവസം പരാതിക്കാരിയുടെ വീട് സന്ദർശിച്ച വിവാദ എ എസ് ഐയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ അറസ്റ്റിൽ


സൂര്യയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ശാരീരിക അവശതയെ തുടർന്ന് പൊലീസ് കാവലിൽ ആശുപത്രിയിൽ ആക്കിയിരുന്നു. ഇന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അയർക്കുന്നം പൊലീസ് സൂര്യയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യ പൊലീസ് കസ്റ്റഡിയിലായ ദിവസം കോട്ടയം വെസ്റ്റിലെ എ എസ് ഐ പരാതിക്കാരിയുടെ വീട് സന്ദർശിച്ചതായി തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഇയാളെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റി.

ജില്ലയിലെ നിരവധി പൊലീസുകാർ തട്ടിപ്പുകാരിയുടെ ഫ്ലാറ്റിലെ സന്ദർശകരായിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു.

പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി. ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ സൂര്യ പറ്റിച്ചതായാണ് പുറത്തു വരുന്ന വിവരം.

ഒരു ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെ ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് സൂര്യ തട്ടിപ്പ് നടത്തുന്നത്. ദേശസാൽകൃത ബാങ്കുകളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്

കോട്ടയം വെസ്റ്റ് ,ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ സൂര്യയ്ക്കെതിരെ പരാതിയുണ്ട്. നൂറിലധികം ആളുകളെ പറ്റിച്ചതായും ഒരു കോടിയിലധികം രൂപ തട്ടിച്ചെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു സൂര്യ. തെള്ളകത്തെ ആഡംബര ഫ്ലാറ്റിലായിരുന്നു താമസം.

അതിനിടെ സൂര്യയുടെ പുറകിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. സൂര്യക്കെതിരെ നിരവധി പേർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നല്കിയിരുന്ന പരാതികൾ മുങ്ങി പോയതിനേ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.