Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇളംകാട്: കൊടുങ്ങാ ശ്രീ സുബ്രഹ്മണ്യസ്വാമി സ്വാമി ക്ഷേത്രത്തില്‍ നിന്നും 550 കിലോയോളം തൂക്കം വരുന്ന ഓട്ടുരുളിയും നിലവിളക്കും മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിലായി.

ക്ഷേത്രം ജീവനക്കാരായ
പ്രശാന്ത് ശാന്തി, കുക്കു (സബിൻ ) എന്നിവരാണ് അറസ്റ്റിലായത്.
ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം അധികൃതര്‍ മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ. പി.ജീരാജ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി ഷാസ് എന്നിവര്‍ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരാതി നൽകിയത്.

മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.