video
play-sharp-fill

ഓൺലൈനിലൂടെ പബ്ജി കളിച്ച് 10 ലക്ഷം കളഞ്ഞതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞു; 16 വയസ്സുകാരൻ വീടുവിട്ട് പോയി ​ഗുഹയിൽ ഒളിച്ചു

ഓൺലൈനിലൂടെ പബ്ജി കളിച്ച് 10 ലക്ഷം കളഞ്ഞതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞു; 16 വയസ്സുകാരൻ വീടുവിട്ട് പോയി ​ഗുഹയിൽ ഒളിച്ചു

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ഓൺലൈനിലൂടെ പബ്ജി കളിച്ച് പണം കളഞ്ഞതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞു. 16 വയസ്സുകാരൻ വീടുവിട്ട് ​പോയി ​ഗുഹയിൽ ഒളിച്ചു. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. 10 ലക്ഷം രൂപയാണ് ഇവർക്ക് നഷ്ടപ്പെട്ടത്.

ബുധനാഴ്ച വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ, തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ഉച്ചയോടെ അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്തുനിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം തിരിച്ചയച്ചു. അന്വേഷണത്തിനിടെ കുട്ടി കഴിഞ്ഞ മാസം മുതൽ പബ്ജിക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.

ഇതിനായി അമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവാക്കിയതായും വെളിപ്പെടുത്തി. തുടർന്നുനടന്ന അന്വേഷണത്തിൽ കുട്ടി കത്തെഴുതിവച്ച് വീടുവിട്ടതാണെന്ന് കണ്ടെത്തി. കുട്ടിക്ക് കൗൺസിലിങ് നൽ‌കിയശേഷം മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു.