play-sharp-fill
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി ഐഐടി;  ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഇ-മെയിൽ മുഖേന സർക്കുലർ അയച്ചു

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി ഐഐടി;  ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഇ-മെയിൽ മുഖേന സർക്കുലർ അയച്ചു

 

സ്വന്തം ലേഖകൻ

മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് വിദ്യാർഥികൾക്ക് നിർദേശവുമായി മുംബൈ ഐഐടി അധികൃതർ. ക്യാംപസിലെ ഹോസ്റ്റൽ
വിദ്യാർത്ഥികൾക്ക് ഇ-മെയിൽ മുഖേന സർക്കുലർ അയച്ച് നിർദേശം നൽകി.രാജ്യവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതുൾപ്പെടെയുള്ള 15 നിർദ്ദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്.

ബുധനാഴ്ച അയച്ച സർക്കുലറിൽ പക്ഷേ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നില്ല. ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടങ്ങളുമെല്ലാം നിരോധിച്ചതായും, പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായും സർക്കുലറിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി 28 മുതൽ ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ ഭരണഘടനാ അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സർക്കുലറെന്ന് വിദ്യാർത്ഥികൾ പറയുന്നു. 114 അധ്യാപകരുടെ ഒപ്പോടെയാണ് സർക്കുലർ പാസാക്കിയിരിക്കുന്നത്.

പൗരത്വനിയമഭേദഗതിയ്ക്കെതിരെ ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാർത്ഥികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ എത്തി പ്രതിഷേധിച്ചിരുന്നു. ജെ.എൻ.യുവിൽ വിദ്യാർത്ഥികൾ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.