video
play-sharp-fill

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138.35 അടിയായി; ആറ് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി; കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138.35 അടിയായി; ആറ് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി; കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങി

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138.35 അടിയായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങി.

സെക്കന്റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറ് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടമലയാര്‍ ഡാം മറ്റന്നാള്‍ തുറക്കും. ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും.

ഇന്ന് രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് വേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.