അസ്ഹർ മുംബൈയെ അടിച്ചോടിച്ചു: കേരളത്തിനു മിന്നും ജയം; സഞ്ജുവിനു പിന്നാലെ ട്വന്റി 20യിലേയ്ക്കു കേരളത്തിന്റെ സംഭാവനയായി അസ്ഹർ

അസ്ഹർ മുംബൈയെ അടിച്ചോടിച്ചു: കേരളത്തിനു മിന്നും ജയം; സഞ്ജുവിനു പിന്നാലെ ട്വന്റി 20യിലേയ്ക്കു കേരളത്തിന്റെ സംഭാവനയായി അസ്ഹർ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

മുംബൈ: പടുകൂറ്റൻ ലക്ഷ്യം കേരളത്തിനു മുന്നിൽ നിരത്തിയ മുംബൈയെ തവിടുപൊടിയാക്കി മുഹമ്മദ് അസുറുദീൻ.
മുംബൈ നൽകിയ 197 റൺസെന്ന കൂറ്റൻ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തിൽ കേരളം ഈ സ്‌കോർ മറികടന്നത്. 54 പന്തിൽ 137 റൺസ് നേടിയ അസ്ഹറുദ്ദീന്റെ പ്രകടനം ആണ് കേരളത്തിന് മത്സരം അനുകൂലമാക്കി മാറ്റിയത്. 9 ഫോറും 11 സിക്‌സുമാണ് അസ്ഹറുദ്ദീൻ നേടിയത്.

23 പന്തിൽ 33 റൺസ് നേടിയ റോബിൻ ഉത്തപ്പയും 12 പന്തിൽ 22 റൺസ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം കേരളത്തിനായി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒറ്റയാൻ പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തിൽ അർദ്ധ ശതകം നേടിയ അസ്ഹറുദ്ദീൻ തന്റെ ശതകം പൂർത്തിയാക്കുവാൻ 17 പന്ത് കൂടിയാണ് നേരിട്ടത്. 6 ഓവറിൽ 88 റൺസ് നേടിയ ടീമിന് 10 ഓവറിൽ 140 റൺസാണ് നേടാനായത്.