
കൊച്ചി: എം.എസ്.സി എല്‍സ അപകടത്തില്‍ കപ്പലിലെ അപകടകരമായ വസ്തുക്കള്‍ ഒരു വർഷമായിട്ടും നീക്കാത്തതിനെ വിമർശിച്ച് ഹൈകോടതി. വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനമുണ്ടായില്ല.
സ്വകാര്യ പഠനം മാത്രം പോരെന്ന് ഹൈക്കോടതി നിരീക്ഷണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്തു. ഇതുവരെ സ്വീകരിച്ച നടപടികളും ഭാവി നീക്കങ്ങളും വിശദമാക്കി 23ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കപ്പല്‍ മുങ്ങിയതുമായ ബന്ധപ്പെട്ട കേസില്‍ മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ കോടതി അനുമതി നല്‍കിയിരുന്നു. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നല്‍കിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോള്‍ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്‌ട്രോ ടെക്നിക്കല്‍ ഓഫീസർ),കാസ്റ്റനെഡ റൊണാള്‍ഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.എസ്.സി എല്‍സ 3 കപ്പല്‍, അപകടം വരുത്തിവെച്ചതെന്നായിരുന്നു ഷിപ്പിങ് മന്ത്രാലയം റിപ്പോർട്ട്. മുൻ യാത്രകളില്‍ തന്നെ കപ്പലിന് ചെരിവ് ഉണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നു. കണ്ടെയ്നർ കയറ്റുമ്പോള്‍ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഷിപ്പിങ് മന്ത്രായലം ഡിജിയുടെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.







