video
play-sharp-fill

ഇലന്തൂര്‍ നരബലി: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള പത്മയുടെ മൃതദേഹം വിട്ട് നല്‍കാന്‍ ഇടപെടണം; മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഇലന്തൂര്‍ നരബലി: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള പത്മയുടെ മൃതദേഹം വിട്ട് നല്‍കാന്‍ ഇടപെടണം; മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Spread the love

 

 

പത്തനംതിട്ട : ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെ മകന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണം. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഡിഎന്‍എ സാമ്ബിള്‍ ശേഖരിക്കുന്ന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം ഇതുവരെയും വിട്ടുനല്‍കിയിട്ടില്ല. മൃതദേഹം ആചാരപ്രകാരം സംസ്കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും മകന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group