video
play-sharp-fill
കുടുംബമടക്കം സിബിഐ അഞ്ചാം ഭാഗം കാണാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം;  വീട് കുത്തിത്തുറന്ന് 371 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്ന് മോഷ്ടാവ്

കുടുംബമടക്കം സിബിഐ അഞ്ചാം ഭാഗം കാണാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം; വീട് കുത്തിത്തുറന്ന് 371 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്ന് മോഷ്ടാവ്

സ്വന്തം ലേഖകൻ

ഗുരുവായൂര്‍: കുടുംബമടക്കം സിബിഐ അഞ്ചാം ഭാ​ഗമായ ദ ബ്രെയിന്‍ സിനിമ കാണാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം.

ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. വീട്ടില്‍ സൂക്ഷിച്ച 371 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും മോഷ്ടാവ് കവര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണവ്യാപാരിയായ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് രാത്രിയില്‍ 7 മണിക്കും 9 മണിക്കും ഇടയില്‍ കവര്‍ച്ച നടന്നത്. വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ലാത്ത് പൊലീസിനെ കുഴക്കുന്നു.

വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗര്‍പ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും.

സിനിമ കഴിഞ്ഞു ഭക്ഷണവും കഴിച്ചു വീട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും കള്ളന്‍ സ്വര്‍ണവും പണവുമായി മുങ്ങിയിരുന്നു. സിസിടിവിയിലെ വിവരമനുസരിച്ച്‌ 7.30നു മതില്‍ ചാടിയെത്തിയ കള്ളന്‍ 8.15നു സ്വര്‍ണവും പണവുമായി കടന്നു‌ കളഞ്ഞു. വളരെ അപൂര്‍വമായി മാത്രമേ ബാലനും ഭാര്യയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാറുള്ളൂ. പുറത്തിറങ്ങിയാല്‍ തന്നെ നേരത്തെ വീട്ടിലെത്തുകയും ചെയ്യും.

എന്നാല്‍ കഴിഞ്ഞ ദിവസം സിനിമക്കായി ഉച്ചക്ക് രണ്ടുമണിക്ക് പുറപ്പെട്ട ഇവര്‍ രാത്രി ഒമ്പതിനാണ് തിരിച്ചെത്തിയത്. സിനിമ കഴിഞ്ഞു നേരെ മടങ്ങിയിരുന്നെങ്കില്‍ മോഷണം നടക്കുന്ന സമയത്ത് ഇവര്‍ക്കു തിരികെയെത്താന്‍ കഴിയുമായിരുന്നു.
അഞ്ചുമാസം മുന്‍പ് ഗള്‍ഫിലെ ജീവിതം അവസാനിപ്പിച്ചു മടങ്ങിയെത്തിയ ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടില്‍ താമസം.

1968ല്‍ പത്തേമാരിയില്‍ കയറി ​ഗള്‍ഫിലെത്തിയ പ്രവാസിയാണ് ബാലന്‍. അജ്മാനില്‍ സ്വര്‍ണ വ്യാപാരിയായിരുന്നു. അജ്മാനില്‍ ബിസിനസുകാരനായ ജയപ്രകാശ്, ജയശ്രീ എന്നിവരാണ് മക്കള്‍. സംഭവം നടക്കുന്നതിന്റെ തലേന്ന് മകളുടെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അര്‍ജുന്‍ എത്തിയിരുന്നു. സിനിമ കഴിഞ്ഞ് തിരികെ വരുമ്പോള്‍ അര്‍ജുനെ മുണ്ടൂരിലെ വീട്ടില്‍ ഇറക്കി. അതുകൊണ്ടാണ് വൈകിയത്.