video
play-sharp-fill

സിനിമാ കാണാനെത്തിയ യുവതിയോട്  മോശമായി സംസാരിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിനെ നേരെ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍

സിനിമാ കാണാനെത്തിയ യുവതിയോട് മോശമായി സംസാരിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിനെ നേരെ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

ചേര്‍ത്തല: സിനിമാ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.

കഞ്ഞിക്കുഴി മൂന്നാം വാര്‍ഡില്‍ വാരണം കാട്ടിപ്പറമ്പില്‍ വീട്ടില്‍ റെനീഷ് (കണ്ണന്‍ 31 ), കൈതവിളപ്പില്‍ മിഥുന്‍ രാജ് (മഹേഷ് 31), കല്പകശേരി വീട്ടില്‍ വിജില്‍ വി നായര്‍ (32) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം. സിനിമ കാണാന്‍ എത്തിയ യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ചേര്‍ത്തല പൊലീസ് സ്ഥലത്തു നിന്ന് റെനീഷിനെയും മിഥുനെയും പിടികൂടി.

ഓടി രക്ഷപ്പെട്ട വിജിലിനെ ചൊവാഴ്ചയാണ് പിടികൂടിയത്.

സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.ജെ ആന്റണി, വി.ബിജുമോന്‍, ശ്യാം, സി.പിഒമാരായ സന്തോഷ്, സതീഷ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.