video
play-sharp-fill

ഇത് ഉത്സവകാലം…, ആഘോഷങ്ങള്‍ അതിരുവിടാതിരിക്കട്ടെ!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഇത് ഉത്സവകാലം…, ആഘോഷങ്ങള്‍ അതിരുവിടാതിരിക്കട്ടെ!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പൂരങ്ങളും തെയ്യങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്നുവരികയാണ്. അനുദിനം ചൂട് വര്‍ദ്ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധമാണ് എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവ്.

ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജീവനെടുക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ്:

ഇനി വരാനുള്ളത് പൂരങ്ങളുടെയും തെയ്യങ്ങളുടേയും പെരുന്നാളിന്റെയും ഉത്സവങ്ങളുടേയും കാലം,. അനുദിനം ചൂട് വര്‍ദ്ധിച്ച് വരുന്ന കാലം .ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധം എന്ന് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവും ആവേശവും…. ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന കാലം… കാലന്‍ നമ്മുടെ മുന്നില്‍ നിന്ന് വഴി മാറി പോകട്ടെ…. ജീവനെടുക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കൂ.