video
play-sharp-fill

അവനോടൊപ്പം തന്നെ ജീവിക്കും ; വിവാഹത്തിന് ഒൻപത് ദിവസം ബാക്കി നിൽക്കെ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയ അമ്മ തിരിച്ചെത്തി

അവനോടൊപ്പം തന്നെ ജീവിക്കും ; വിവാഹത്തിന് ഒൻപത് ദിവസം ബാക്കി നിൽക്കെ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയ അമ്മ തിരിച്ചെത്തി

Spread the love

ഉത്തർപ്രദേശിലെ അലിഗഡില്‍ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയ അമ്മ തിരിച്ചെത്തി. മകളുടെ വിവാഹത്തിന് ഒൻപത് ദിവസം ബാക്കിയിരിക്കെയായിരുന്നു അമ്മ സപ്ന മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയത്.

ഏപ്രില്‍ 16നായിരുന്നും സപ്നയുടെ മകളുടെയും രാഹുലിന്‍റെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ 6ന് അമ്മ രാഹുലിനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഭർത്താവും മകളും കാരണമാണ് താൻ രാഹുലിനൊപ്പം പോയതെന്നാണ് സപ്ന പറയുന്നത്. തന്‍റെ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കാറുണ്ടായിരുന്നുവെന്നും മകള്‍ തന്നോട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും സപ്ന പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുലിനൊപ്പം തന്നെ ജീവിക്കുമെന്നും പൊലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് തിരിച്ചെത്തിയതെന്നും സപ്ന പറഞ്ഞു. എന്നാല്‍ സപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് താൻ ഒപ്പം പോയതെന്നാണ് രാഹുലിന്‍റെ വാദം.

സപ്നയെ ഇനി തങ്ങളുടെ കുടുംബത്തിനു ആവശ്യമില്ലെന്നും കൊണ്ടുപോയ സ്വര്‍ണവും പണവും തിരിച്ചുതന്നാല്‍ മതിയെന്ന നിലപാടിലാണ് ഭർത്താവും മകളും. കുടുംബം നല്‍കിയ കേസിനെത്തുടർന്നാണ് സപ്നയും രാഹുലും പൊലീസ് സ്റ്റേഷനില്‍ വന്നുകീഴടങ്ങിയത്.