video
play-sharp-fill

വാറണ്ട് കേസിൽ കോടതി റിമാൻഡ് ചെയ്‌ത മകനെ പോലീസ് സ്റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു; ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

വാറണ്ട് കേസിൽ കോടതി റിമാൻഡ് ചെയ്‌ത മകനെ പോലീസ് സ്റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു; ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Spread the love

പത്തനംതിട്ട: വാറണ്ട് കേസിൽ കോടതി റിമാൻഡ് ചെയ്‌ത മകനെ പോലീസ് സ്റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു. ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടിൽ സൂസമ്മ (62) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.30-ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. കോടതി റിമാൻഡ് ചെയ്‌ത മകൻ ചെറിയാനെ (43) പോലീസ് സ്റ്റേഷനിൽ കണ്ടശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്‌റ്റേഷന് മുൻവശമുള്ള കൽക്കെട്ടിൽ ഇരുന്നപ്പോഴാണ് കുഴഞ്ഞുവീണത്.

ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ പോലീസ് ജീപ്പിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി റിമാൻഡ് ചെയ്‌ത മകൻ ചെറിയാനെ (43) പോലീസ് സ്റ്റേഷനിൽ കണ്ടശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്‌റ്റേഷന് മുൻവശമുള്ള കൽക്കെട്ടിൽ ഇരുന്നപ്പോഴാണ് കുഴഞ്ഞുവീണത്.