Spread the love

കോഴിക്കോട്: ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയില്‍. കോഴിക്കോട് ഐ ഐം കാന്റീനിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കല്ലുരു ഒബ്ലേസു (40) വിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇന്നലെ രാത്രി കുന്ദമംഗലത്തുള്ള സംഗമം ഹോട്ടലിന് മുന്‍പിലായിരുന്നു സംഭവം. വെള്ളന്നൂര്‍ സ്വദേശിയായ അരുണ്‍ ചാവി സ്‌കൂട്ടറില്‍ തന്നെ വച്ച് ഹോട്ടലില്‍ പോയ തക്കത്തിനാണ് മോഷണം പോയത്. ഒടുവിൽ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ സ്‌കൂട്ടറുമായി താമരശ്ശേരി ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പ്രതിയെ പിന്തുടര്‍ന്ന പൊലീസ് അടിവാരത്ത് വച്ച് സ്‌കൂട്ടര്‍ സഹിതം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്‌ ഐ നിധിന്‍, സി പി ഒമാരായ രതീഷ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒബ്ലേസുവിനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group