play-sharp-fill
കൊതുകുകൾ ഭരിക്കുന്ന കൊച്ചി; ജനങ്ങൾ ബുദ്ധിമുട്ടിൽ

കൊതുകുകൾ ഭരിക്കുന്ന കൊച്ചി; ജനങ്ങൾ ബുദ്ധിമുട്ടിൽ

സ്വന്തം ലേഖകൻ

കൊച്ചി; നഗരത്തിൽ രൂക്ഷമായ കൊതുകുശല്യം. മഴക്കാലം എത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

2022-2023 സാമ്ബത്തിക വര്‍ഷം 12 കോടിയാണ് കൊതുകു നശീകരണത്തിനായി കോര്‍പ്പറേഷന്‍ വകയിരുത്തിയത്. എന്നാല്‍ ഇതിന്റെ പകുതി പോലും വിനിയോഗിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. കൊച്ചിയിലെ ജനങ്ങള്‍ കൊതുകുകളെ കൊണ്ട് പൊറുതിമുട്ടുമ്ബോള്‍ കൊതുകു നശീകരണത്തിനായി കോര്‍പ്പറേഷന്‍ ഫണ്ട് കാര്യമായി വിനിയോഗിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കാണാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നഗരത്തില്‍ വീടുളളവര്‍ക്കും കൊതുകിന്റെ ശല്യം ശക്തമാണ്.മഴക്കാലമെത്തുന്നതിന് മുന്‍പേ കൊച്ചിയെ പകര്‍ച്ചവ്യാധികള്‍ കീഴടക്കുമെന്നും ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ശാസ്ത്രീയമായ രീതിയില്‍ കൊതുകു നശീകരണത്തിന് പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.