കേസിൽ നിന്ന് ആലുവ സിഐയെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കി; മോഫിയ പർവീൺ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്

കേസിൽ നിന്ന് ആലുവ സിഐയെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കി; മോഫിയ പർവീൺ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്

സ്വന്തം ലേഖകൻ

ആലുവ: മോഫിയ പർവീൺ ആത്മഹത്യാ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്.

കേസിൽ നിന്ന് ആലുവ സിഐയെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് പിതാവ് ആരോപിക്കുന്നത്. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരെന്നും പിതാവ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷക വിദ്യാർത്ഥിയായ മകൾ ഒരു കാരണവുമില്ലാതെ സി.ഐ യുടെ പേര് മരണക്കുറിപ്പിൽ എഴുതില്ലെന്ന് മാതാവും പറയുന്നു.

മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരൻ ആണ്. സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു. 

നിയമവിദ്യാർത്ഥി ആയ മോഫിയ പര്‍വീണ്‍ ഗാർഹിക പീഡനത്തെ തുടര്‍ന്ന്  ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികള്‍.

മോഫിയ ഭർത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സുഹൈലിന്‍റെ ജാമ്യാപേക്ഷ ജനുവരി 21ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.