video
play-sharp-fill

മുവാറ്റുപുഴയിൽ  ഹെൽമെറ്റ് ധരിച്ച് വടിവാളുമായെത്തി വീടുകളിൽ കവർച്ച;  മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്; അന്വേഷണം ആരംഭിച്ചു

മുവാറ്റുപുഴയിൽ ഹെൽമെറ്റ് ധരിച്ച് വടിവാളുമായെത്തി വീടുകളിൽ കവർച്ച; മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്; അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ
എറണാകുളം: ആയുധങ്ങളുമായെത്തി മുവാറ്റുപുഴയിൽ മൂന്ന് വീടുകളിലായി മോഷണം . മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു.

വെള്ളിയാഴ്ച അർദ്ധരാത്രി മുവാറ്റുപുഴ വാളകത്താണ് സംഭവം. മൂന്ന് വീടുകളിലാണ് ബൈക്കുകളിലെത്തിയ സംഘം മോഷണം നടത്തിയത്. ഹെൽമെറ്റ് ധരിച്ചാണ് സംഘം മോഷണത്തിനെത്തിയത്.

അതിനാൽ തന്നെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. മാരകായുധങ്ങളുമായി എത്തുന്ന സംഘം വീട്ടുകാരെയുൾപ്പെടെ ആക്രമിച്ച് മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വാളകത്തെ ബദനിപ്പടിയിലാണ് സംഘം എത്തിയത്. മൂന്ന് വീടുകളിൽ മോഷണം നടത്താൻ പദ്ധതിയിട്ടെത്തിയ സംഘം ഒരു വീട്ടിലെ ആളുകളെ ആക്രമിക്കുകയും ചെയ്തു. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.