മൂലമറ്റത്ത് ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: മൂലമറ്റത്ത് വാഹനാപകടത്തിൽ പൊട്ട് യുവാവിന് ദാരുണാന്ത്യം.

മൂലമറ്റത്തിനടുത്ത് അറക്കുളം മൈലാടിയില്‍ ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് പ്രവിത്താനം സ്വദേശി വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് (28) മരിച്ചത്. സഹായാത്രികന്‍ രാമപുരം സ്വദേശി ജോസ്വിന് ഗുരുരതരമായി പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ വി സീബ് സൊസൈറ്റിയിലെ ജീവനക്കാരായ ഇവര്‍ ചെറുതോണി ഓഫീസില്‍ പോയി തിരിച്ച്‌ വരുമ്പോള്‍ അറക്കുളം മൈലാടിയില്‍ വച്ചു ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വി സീബ് സൊസൈറ്റിയുടെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്.

ഇടുക്കി ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കാതെ ഒതുക്കിയതാണ്‌ വാഹനം തോട്ടിലേയ്ക്ക് മറിയാന്‍ കാരണം. പരുക്കേറ്റ ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജിത്തു ആശുപത്രിയില്‍ വച്ചു മരണപ്പെടുകയായിരുന്നു.

കാഞ്ഞാര്‍ പോലീസും മൂലമറ്റം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വി സീബ് സൊസൈറ്റി ആവശ്യത്തിന് പോയി തിരിച്ച്‌ വരുമ്പോഴാണു അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.