
തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആശുപത്രിയിലുള്ള രോഗി ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന രോഗി രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന് നൽകാൻ ആദ്യം തയ്യാറായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകുന്നില്ല. ഇത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള രോഗിയുടെ മാതാപിതാക്കളും വിവരങ്ങൾ നൽകുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല.
കൂടുതൽ പേരുടെ സമ്പർക്കപ്പട്ടിക ഇനിയും തയ്യാറായിട്ടില്ല. എന്നിരുന്നാലും, വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







