Spread the love

കൊച്ചി: മണിചെയിൻ മാതൃകയില്‍ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക്ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് സ്ഥാപനയുടമയും ഭാര്യയും ഉള്‍പ്പെടെ നാല് പ്രതികളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കൊച്ചി കലൂരിലെയും പാലക്കാട് വെസ്റ്റ് യാക്കരയിലെയും ഓഫീസുകളില്‍ റെയ്ഡ് നടത്തി രേഖകളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.

ലിബർട്ടാസ് എക്സിക്യൂട്ടീവ് ഡയറക്ടർ പാലക്കാട് സ്വദേശി സ്റ്റാൻലി സൈമണ്‍ (47), ഭാര്യ സീനത്ത് സ്റ്റാൻലി, മാർക്കറ്റിംഗ് ആൻഡ് ഔട്ട്റീച്ച്‌ വിഭാഗം ഡയറക്ടർ തിരുവനന്തപുരം പേരൂർക്കട വി.വി. നഗർ അനുഗ്രഹയില്‍ പി.രമേശ് (51), ജീവനക്കാരൻ പാലക്കാട് പഴമ്പാലക്കാട് ഇല്ലിക്കല്‍ ശിവദാസൻ (49) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഞ്ചനാക്കുറ്റത്തിന് 20 കേസുകളില്‍ പ്രതിയായ സ്റ്റാൻലിയെ എളമക്കരയിലെ ഫ്ലാറ്റില്‍ നിന്നും സീനത്തിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ബാങ്കുകളില്‍ താത്ക്കാലിക ജീവനക്കാരനായ പാലക്കാട് സ്വദേശി എം. വിശ്വനാഥ് (30) നല്‍കിയ പരാതിയില്‍ സ്റ്റാൻലി സൈമണ്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി നോർത്ത് പൊലീസ് 23നാണ് കേസെടുത്തത്.