കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ ; യുവതിയോട് അതിക്രമം കാട്ടിയത് അനുവാദം ചോദിച്ച്‌ അടുത്തിരുന്ന ശേഷം

Spread the love

മലപ്പുറം : കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ബാങ്ക് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. പരപ്പനങ്ങാടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്.

video
play-sharp-fill

പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസിലാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. അനുവാദം ചോദിച്ച്‌ അടുത്തിരുന്ന ശേഷമാണ് അഷറഫ് യുവതിയോട് അതിക്രമം കാട്ടിയത്.

സംഭവത്തില്‍ ബസ് ജീവനക്കാരും യാത്രക്കാരും യുവതിയും കല്ലടിക്കോട് സ്റ്റേഷനില്‍ ബസ് നിർത്തി പരാതി നല്‍കി. പ്രതിയെ പൊലിസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group