video
play-sharp-fill

വിഷാദ സാധ്യത കുറയ്ക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നതിന് ഒരൊറ്റ ഫ്രൂട്ട്; ചർമ്മത്തിന്റെ  ആരോ​ഗ്യത്തിനും ഫലപ്രദം

വിഷാദ സാധ്യത കുറയ്ക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നതിന് ഒരൊറ്റ ഫ്രൂട്ട്; ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഫലപ്രദം

Spread the love

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രസ് വിഭാഗത്തിലെ ഒരു ഫ്രൂട്ടാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെയും പുതിയ പഠനത്തിലാണ് ദിവസവും ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് കണ്ടെത്തിയത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാലും സമ്പന്നമാണ് ഓറഞ്ച്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.