video
play-sharp-fill
സംവിധായകനും നായകനും മോഹൻലാൽ ,‘ബറോസ്’ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

സംവിധായകനും നായകനും മോഹൻലാൽ ,‘ബറോസ്’ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

സ്വന്തംലേഖകൻ

കോട്ടയം : നടൻ മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ത്രിമാന ചിത്രം ബറോസിൻ്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഉയർന്ന മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രം ബറോസായി എത്തുക മോഹൻലാൽ തന്നെ ആയിരിക്കും. സിനിമയുടെ പ്രധാന നിർമ്മാതാവായി ആൻ്റണി പെരുമ്പാവൂരും ബറോസിനൊപ്പമുണ്ടാകും.ബോളിവുഡ് അഭിനേതാക്കളടക്കം സമ്പന്നമായ താരനിരയാവും ചിത്രത്തിലുണ്ടാവുക. പോർച്ചുഗൽ പോലുള്ള വിദേശ രാജ്യങ്ങളടക്കം നിരവധി ലൊക്കേഷനുകളും ചിത്രത്തിനുണ്ടാവും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. വാസ്കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിൻ്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാവും. ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ തീരുമാനം താൻ മുൻകൂട്ടി എടുത്തതല്ലെന്നും സംഭവിച്ച് പോയതാണെന്നുമാണ് മോഹൻലാൽ പറയുന്നത്. സംവിധായകൻ ടികെ രാജീവ് കുമാറുമായി ചേർന്ന് ഒരു ത്രീഡി സ്റ്റേജ് ഷോ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനു വലിയ ചെലവ് വരുമെന്നറിഞ്ഞതു കൊണ്ട് ആ മോഹം മാറ്റി വെച്ചുവെന്നും അദ്ദേഹം കുറിയ്ക്കുന്നു. ഇതിനിടെ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ജിജോ പുന്നൂസുമായി സംസാരിക്കുമ്പോൾ ലഭിച്ച ഒരു ത്രെഡിൽ നിന്നാണ് സിനിമയുടെ കഥ വികസിച്ചതെന്നും അദ്ദേഹം പറയുന്നു.