സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗത്വം നേടി നടൻ മോഹൻലാൽ, അംഗത്വം കൈമാറി സംവിധായകൻ സിബി മലയിൽ.

സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗത്വം നേടി നടൻ മോഹൻലാൽ, അംഗത്വം കൈമാറി സംവിധായകൻ സിബി മലയിൽ.

Spread the love

എറണാകുളം:താൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ്’ തീയേറ്ററിലേക്ക് എത്താനിരിക്കെ ഇപ്പോൾ സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗത്വം നേടിയിരിക്കുകയാണ് നടൻ മോഹൻലാൽ.മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മോഹൻലാലിനെ സിനിമയിലേക്ക് കൊണ്ട് വന്ന അതുല്യ സംവിധായകൻ ആയ ഫാസിൽ ആയിരിന്നു അദ്ദേഹത്തിന് അംഗത്വം കൈമാറേണ്ടിയിരുന്നത്.

എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ അതേ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ അസിസ്റ്റന്റ് സംവിധായകനുമായ സിബി മലയിൽ ചടങ്ങിൽ ഫെഫ്കയുടെ ചടങ്ങിൽ വെച്ച് മോഹൻലാലിന് അംഗത്വം കൈമാറി.

കൈമാറുന്നതിനിടയിൽ അദ്ദേഹം ഒരു കാര്യം ഓർമിപ്പിക്കാനും മറന്നില്ല.മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ ഉണ്ടായ ക്ലാസ്സിക് സിനിമയായ കമലദളം റിലീസ് ആയിട്ട് ഇന്ന് 32 വർഷം തികയുകയായിരുന്നു.ഇത് സദസ്സിനെ കൂടുതൽ പ്രകാശപൂരിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group