കഴിഞ്ഞ വർഷം വെള്ളം പൊങ്ങി കൃഷി നശിച്ചു: ഈ വർഷം നുറുമേനി വിളവ്: സന്തോഷം കൊണ്ട് തുള്ളിച്ചാടി കുമരകം മറ്റീത്ര – ചാഴിവലത്തുകരി പാടശേഖരത്തെ കർഷകർ

കഴിഞ്ഞ വർഷം വെള്ളം പൊങ്ങി കൃഷി നശിച്ചു: ഈ വർഷം നുറുമേനി വിളവ്: സന്തോഷം കൊണ്ട് തുള്ളിച്ചാടി കുമരകം മറ്റീത്ര – ചാഴിവലത്തുകരി പാടശേഖരത്തെ കർഷകർ

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: പതിനാറു വർഷം തരിശുകിടന്ന ചാഴിവലത്തുകരി പാടത്ത് ഇന്നലെ കൊയ്ത് ആരംഭിച്ചപ്പോൾ ലഭിച്ചത് നൂറു മേനി. കഴിഞ്ഞ വർഷത്തെ കൃഷിയുടെ കൊയ്ത്ത് തുടങ്ങി അടുത്ത ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെല്ല് പൂർണ്ണമായും നശിച്ചു. കൃഷിനാശം പാടശേഖര സമതി കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ ബോധ്യപ്പെടുത്തിയതിനേത്തുടർന്ന് കൃഷി വകുപ്പിൽ നിന്നും പുറം ബണ്ടിന്റെ നിർമ്മാണത്തിനായി ഏഴു ലക്ഷം രൂപാ അനുവദിച്ചു. ഇത് ഉപയോഗിച്ച് ബണ്ട് നിർമ്മിച്ചാണ് ഇത്തവണ കൃഷി തുടർന്നത്.

വലിയ കൊയ്ത്ത് മെഷീനുകൾ ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുമരകം കൃഷിവിക്ഞാന കേന്ദ്രം മേധാവി ഡോ: ജയലഷ്മിയുടെ നിർദ്ധേശ പ്രകാരം താഴ്ചയുള്ള പാടശേഖരങ്ങളിലെ നെല്ല് കൊയ്യുന്ന കൊയ്ത്ത് മെഷീൻ എത്തിച്ചു നൽകിയതിനേത്തുടന്നാണ് കൊയ്ത്ത് നടത്തുന്നത്. പോരായ്മകൾക്കിടയിലും ഇത്തവണത്തെ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു.

നിലത്തിന് വേണ്ടത്ര ഉറപ്പില്ലാത്തതിനാലാണ് ചെറിയ കൊയ്ത്ത് യന്ത്രം എത്തിച്ചത്. ഈ യന്ത്രം കൊണ്ട് കൊയ്ത്ത് മാത്രമെ നടക്കു. കറ്റ കെട്ടിയെടുത്ത് മെതിയന്ത്രം എത്തിച്ച് മെതിച്ചെടുക്കണം. ഇതിനും കർഷകർ പണം മുടക്കണം. എന്നാലും നൂറു മേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തരിശുനില കൃഷിക്കും കൊയ്ത്തിനും പാടശേഖര സമതി ഭാരവാഹികളായ പി.ബി. അശോകൻ, ഷിജോ ജോൺ, ജയ്മോൻ മറുതാച്ചിക്കൽ, നിവിൽ അലിക്കുഞ്ഞ്, പുഷ്കരൻ കുന്നത്തു ചിറ, ബൈജു ചവറേപ്പുര, കുഞ്ഞുമോൻ, റ്റിബി തൈത്തറ തുടങ്ങിയവർ നേത്യത്വം നൽകി.