
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം ; മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തെരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തെരഞ്ഞെടുത്തു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്നുചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎൽഎമാരുടെ യോഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മറികടന്നാണ് മോഹൻ യാദവിനെ തെരഞ്ഞെടുത്തത്. ബിജെപി അധികാരം പിടിച്ച രാജസ്ഥാനിൽ ഇനിയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.
Third Eye News Live
0