play-sharp-fill
അരകിലോ കഞ്ചാവുമായി പുതുപ്പള്ളി സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിൽ; പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കഞ്ചാവുമായി

അരകിലോ കഞ്ചാവുമായി പുതുപ്പള്ളി സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിൽ; പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കഞ്ചാവുമായി

സ്വന്തം ലേഖകൻ

കോട്ടയം: തമിഴ്‌നാട്ടിൽ നിന്നെത്തിച്ച് കോട്ടയത്ത് വിൽക്കാൻ ശ്രമിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പുതുപ്പള്ളി തച്ചുകുന്നു മേട്ടയിൽ കെ.സനിലി(26)നെയാണ് കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും അരകിലോ കഞ്ചാവും പിടിച്ചെടുത്തു.


തമിഴ്‌നാട്ടിൽ നിന്നും ബൈക്ക് മാർഗം കേരളത്തിലേയ്ക്കു വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്, ദിവസങ്ങളായി പ്രദേശത്ത് എക്‌സൈസ് പരിശോധന ശക്തമാക്കിവരികയായിരുന്നു. ഇതിനിടെ്, റേഞ്ച് എക്സൈസ് സംഘം മുണ്ടക്കയം ടൗൺ  ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ എത്തിയ സനിലിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിനുള്ളിൽ നിന്നും അരകിലോ കഞ്ചാവ് കണ്ടെത്തിയത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നു വിവരം ലഭിച്ചിട്ടുണ്ട്.  പ്രിവന്റീവ് ഓഫീസർ എബ്രഹാം കെ.ജെ,  സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു പി.എ,  നിമേഷ് കെ.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതായി എക്സൈസ് ഇൻസ്പെക്ടർ സി.ശ്യാംകുമാർ അറിയിച്ചു.